സതാംപ്ടൺ: ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. തന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതെ പോയ വൈഭവ് സൂര്യവംശിക്ക് പകരമാണ് സഞ്ജു സാംസൺ ടീമിൽ ഇടം നേടിയത്.ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്‌ഗെയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു.
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തുടർച്ചയായ ഏഴാം തവണയാണ് ശ്രേയസ് അയ്യർ ടോസ് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിക്കുന്നത്.