Share this Article
News Malayalam 24x7
സിംബാബ്‌വെ പര്യടനം, സഞ്ജു പുറത്ത്, വൈഭവ് സൂര്യവംശിയും ആദ്യ ക്യാപ്പ് അണിയാൻ പ്രഭ്സിമ്രാൻ സിങ്ങും
വെബ് ടീം
posted on 06-07-2026
1 min read
sanju samson

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ  ടി20 സ്‌ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെയാണ് സെലക്ടർമാർ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇടം നേടിയ വൈഭവ് സൂര്യവംശിയും ആദ്യ ക്യാപ്പ് അണിയാൻ പ്രഭ്സിമ്രാൻ സിംഗ് എന്നിവർ ടീമിൽ ഇടംനേടി.ശ്രേയസ് അയ്യരാണ് 15 അംഗ ടീമിനെ നയിക്കുന്നത്.തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റിങ്കു സിംഗ്, മായങ്ക് യാദവ് എന്നിവരും സ്‌ക്വാഡിലുണ്ട്.

ജൂലൈ 23നു തുടങ്ങുന്ന പരമ്പരയിൽ മൂന്നു മത്സരങ്ങൾ ആണ് ഉള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories