Share this Article
കനത്ത സുരക്ഷയിൽ തിരുപ്പറൻകുണ്ട്രത്ത് ദീപം തെളിയിച്ചു
വെബ് ടീം
10 hours 59 Minutes Ago
1 min read
 Thiruparankundram

മധുര: തിരുപ്പറൻകുൺട്രത്ത് ദീപം തെളിയിച്ചു. തിരുപ്പറംകുണ്‍ട്രം മലയിലെ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കൃത്യം അഞ്ചുമണിക്ക് തന്നെ ദീപം തെളിയിക്കൽ ചടങ്ങുകൾ നടന്നു.

ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥനും ജസ്റ്റിസ് വി. പാർഥിപനും ക്ഷേത്രത്തിലെത്തി.

പ്രദേശത്തെ സുരക്ഷാ ചുമതലകൾ സിആർപിഎഫ് ഏറ്റെടുത്തു. സുപ്രീംകോടതി നിർദേശപ്രകാരം എത്തിയ റിസീവർമാർക്കും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും വിശ്വാസികൾ സ്വീകരണം നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories