Share this Article
തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു
വെബ് ടീം
16 hours 9 Minutes Ago
1 min read
thiruparankundram

ന്യൂഡൽഹി: തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നീക്കിയ സുപ്രീം കോടതി, ഉച്ചിപ്പിള്ളയാർ കോവിലിൽ തെളിയിക്കുന്ന ദീപത്തിൽ നിന്നുള്ള ജ്വാല ഉപയോഗിച്ച് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി നിയമിച്ച റിസീവർമാർക്ക് നിർദ്ദേശം നൽകി. ദർഗയിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയായി എല്ലാ ഭക്തർക്കും ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ദർഗയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാൻ സിആർപിഎഫിനോടും കോടതി നിർദ്ദേശിച്ചു.

ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് പൂർണ്ണമായ വീഴ്ചയാണ് ഉണ്ടായതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ബോർഡ് ഓഫ് ട്രസ്റ്റീസിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. ക്ഷേത്ര ഭരണം ഏറ്റെടുക്കുന്നതിനായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ് വൈദ്യനാഥൻ, ജസ്റ്റിസ് വി പാർത്ഥിപൻ എന്നിവരടങ്ങുന്ന സമിതിയെ കോടതി റിസീവർമാരായി നിയമിച്ചു. ഭരണസമിതിയിൽ നിന്ന് ഉടൻ തന്നെ ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുക്കാൻ റിസീവർമാർക്ക് കോടതി നിർദ്ദേശം നൽകി. ക്ഷേത്രത്തിന്റെ സംരക്ഷണം സാധാരണഗതിയിൽ കമ്മീഷണറുടെ ചുമതലയാണെങ്കിലും, അധികൃതർ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories