Share this Article
മലയാളി നഴ്സ് ബെംഗളൂരുവിൽ കൊല്ലപ്പെട്ടു; സുഹൃത്ത് പിടിയിൽ
വെബ് ടീം
16 hours 27 Minutes Ago
14 min read
GANGA

ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി. നാലുവർഷമായി യുവതിയുമായി പ്രണയത്തിലായിരുന്ന കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

അടൂർ സ്വദേശിനിയായ ഗംഗയാണ് കൊല്ലപ്പെട്ടത്. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ, നഴ്സിംഗ് പഠനത്തിന് താൽപര്യമുള്ള വിദ്യാർഥികൾക്ക് വിവിധ കോളേജുകളിൽ പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ബെംഗളൂരുവിലെ ലോഡ്ജിൽ കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. നാലുവർഷമായി പ്രണയത്തിലായിരുന്ന ഗംഗയും ഗോകുൽ കൃഷ്ണയും വ്യാഴാഴ്ച രാവിലെയാണ് കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയത്. നഗരത്തിലെത്തിയ ഇരുവരും ലോഡ്ജിൽ മുറിയെടുത്തു. ജോലി അന്വേഷിച്ചാണ് ഗംഗ ബെംഗളൂരുവിലെത്തിയത്. ഗോകുൽ കൃഷ്ണയും ഒപ്പമുണ്ടായിരുന്നു.വെള്ളിയാഴ്ച ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഗോകുൽ കൃഷ്ണ കത്തികൊണ്ട് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിനുശേഷം ഗോകുൽ കൃഷ്ണ ലോഡ്ജ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ ഗംഗയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കോട്ടൺപേട്ട് പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. 


ബംഗളൂരുവിൽ നഴ്സിംഗ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories