Share this Article
ടിവികെ എംഎൽഎ സി.അരുൾ വിഘ്നേഷ് അറസ്റ്റിൽ
വെബ് ടീം
12 hours 29 Minutes Ago
1 min read
TVK MLA

ചെന്നൈ:  ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കള്ളക്കുറിച്ചി എംഎൽഎ സി.അരുൾ വിഘ്നേഷിനെ അറസ്റ്റു ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. എംഎൽഎ തന്നോട് മോശമായി പെരുമാറിയെന്നും അനാവശ്യ സന്ദേശങ്ങൾ അയച്ചെന്നും ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ നവംബർ 23ന് കള്ളക്കുറിച്ചി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകളും ചുമത്തിയാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണങ്ങളിൽ നേരത്തെ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.

ഏതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിലാണ് അരുൾ വിഘ്നേഷിനെതിരെ ആരോപണം പ്രത്യക്ഷപ്പെട്ടത്. ഇതോടെ, പ്രതിപക്ഷ പാർട്ടികൾ എംഎൽഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിനു പുറമേ മദ്യപിച്ച ശേഷം അരുൾ വിഘ്നേഷ് അവരുടെ ഔദ്യോഗിക വസതിയിലേക്ക് ചെന്നെന്നും മാനസികമായി പീഡിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ടിവികെ എംഎൽഎമാരിൽനിന്ന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ പോലും സുരക്ഷിതരല്ലെന്ന് ഡിഎംകെ എംപി കനിമൊഴി സമൂഹമാധ്യമത്തിൽ പ്രതികരിച്ചതോടെയാണ് വിഷയം ചർച്ചയായത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories