Share this Article
News Malayalam 24x7
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ 2 കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
Rahul Mamkootathil

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഇന്നു ഹൈക്കോടതിയുടെ പരിഗണനയിൽ വരും. അറസ്റ്റ് തടഞ്ഞ ആദ്യ കേസിൽ ഇന്ന് വിശദമായ വാദം നടക്കും. രണ്ടാം കേസിലെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, അന്വേഷണ സംഘത്തിന് മുൻപിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹാജരാകില്ല. ചോദ്യം ചെയ്യലിനായി നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. കേസിൽ ഹൈക്കോടതിയുടെ നിർണ്ണായകമായ നടപടികൾ ഇന്ന് ഉണ്ടാകുമെന്നാണ് സൂചന.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article