രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി മാറ്റി. ക്രിസ്മസ് അവധിക്ക് ശേഷമാകും ഈ കേസ് പരിഗണിക്കുക.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഇന്ന് കോടതിയിൽ വിശദമായ വാദം കേൾക്കും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ കേസ് പരിഗണിക്കുന്നതിൽ സാവകാശം തേടിയത് കോടതി അനുവദിച്ചു. നിലവിൽ പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.