Share this Article
News Malayalam 24x7
രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങള്‍
Three earthquakes jolt Rajasthan's Jaipur in just half an hour

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം. രാജസ്ഥാനിലെ ജയ്പൂരില്‍ അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.9 ഓടെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനമുണ്ടായത്. പിന്നീട് 4.22നും 4.25നുമായി 3.1, 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളും അനുഭവപ്പെട്ടു. 

മണിപ്പൂരിലെ ഉക്രൂലിലും 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. പുലര്‍ച്ചെ  അഞ്ച് മണിയോടെയായിരുന്നു സംഭവം. രണ്ടിടങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories