Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണ മോഷണം; അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
Sabarimala Gold Theft Probe

ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിലെ നിർണായകമായ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളടക്കം ഉൾപ്പെടുത്തിയ റിപ്പോർട്ടാണിത്. അടച്ചിട്ട കോടതി മുറിയിലായിരിക്കും കേസിന്റെ നടപടിക്രമങ്ങൾ നടക്കുക.

ഹൈക്കോടതി നിയോഗിച്ച പ്രത്യേക നിരീക്ഷകൻ ജസ്റ്റിസ് കെ.ടി. ശങ്കരൻ മുഖേനയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ദേവസ്വം വിജിലൻസ് നേരത്തെ നൽകിയ വിവരങ്ങളും പുതിയ കണ്ടെത്തലുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തായ അനന്തസുബ്രഹ്മണ്യത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇയാളെ ഇന്നും ചോദ്യം ചെയ്യുന്നത് തുടരും.


സ്വർണ്ണപ്പാളികൾ കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച് പണവും സ്വർണ്ണവും സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിയിലാണ് സ്വർണ്ണം പൂശുന്നതിനായി കൊണ്ടുപോയതെന്നും വ്യക്തമായി. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ഹൈക്കോടതിയുടെ തുടർനടപടികൾ കേസിന്റെ ഗതിയിൽ നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories