റിപ്പോർട്ടുകൾ.ക്രമസമാധാനം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതുവരെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് സൈനിക മേധാവി നിർദ്ദേശം നൽകിയിരിക്കുന്നത്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കാനും യാത്രക്കാരിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.