Share this Article
Union Budget
പള്‍സര്‍ സുനിയുടെ ജാമ്യാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Pulsar Suni

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍ സ്ത്യവാങ് മൂലം നല്‍കിയിട്ടുണ്ട്.

പള്‍സര്‍ സുനിക്ക് ജാമ്യം അനുവതിച്ചാല്‍ വിചാരണ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്നും കേസിലെ വിചാരണ അട്ടിമറിക്കുന്നതിനായി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്ത്യവാങ് മൂലത്തില്‍ അറിയിച്ചു.

പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories