യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി P.K ഫിറോസിന്റെ സഹോദരന്‍, ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശി പി.കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ CPO യ്ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി P K ഫിറോസിന്റെ അനിയന്‍ P K ബുജൈര്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചത്. കുന്ദമംഗലം പൊലീസ് പ്രതിയുടെ ഇരുചക്രവാഹനം പരിശോധിക്കുന്നതിനിടെ ബുജൈര്‍ പ്രകോപിതനാവുകയായിരുന്നു.
തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറായ അജീഷിനെ മുഖത്ത് അടിക്കുകയും, നെഞ്ചില്‍ പിടിച്ച് തള്ളി പരിക്കേല്‍പ്പിക്കുകയും ചെയിതു. പരുക്കേറ്റ CPO അജീഷ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയുടെ പക്കലില്‍ നിന്ന് കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജോലിയില്‍ ഉണ്ടായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന് ജുബൈറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
നേരത്തെ ലഹരി ഇടപാട് കേസില്‍ പ്രതിയും ചൂലാംവയല്‍ സ്വദേശിയുമായ റിയാസിന്റെ മൊഴിയില്‍ നിന്നുമാണ് ലഹരി ഇടപാടിലെ യൂത്ത് ലീഗ് നേതാവ് P K ഫിറോസിന്റെ അനിയന്‍ ബുജൈറിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതേതുടര്‍ന്ന് ബുജൈറിനെ ചോദ്യം ചെയ്യുവാനായി, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്.