Share this Article
KERALAVISION TELEVISION AWARDS 2025
സെയില്‍ സ്റ്റീല്‍ കോംപ്ലക്‌സ് അതീവ രഹസ്യമായി സ്വകാര്യ കമ്പനിക്ക് കൈമാറിയത് വിവാദത്തില്‍

Sale Steel Complex was handed over to a private company in a highly secretive manner amid controversy

കോഴിക്കോട് ചെറുവണ്ണൂരിലെ സെയില്‍ സ്റ്റീല്‍ കോംപ്ലക്‌സ് അതീവ രഹസ്യമായി സ്വകാര്യ കമ്പനിക്ക് കൈമാറിയത് വിവാദത്തില്‍. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിന്റെ മറവിലാണ് 300 കോടി രൂപ വിലമതിക്കുന്ന സ്ഥാപനം 30 കോടി രൂപയ്ക്ക് വിറ്റത്. സര്‍ക്കാരിനെ കേള്‍ക്കാതെയാണ് ട്രിബ്യൂണല്‍ വിധിയെന്നും ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഈ വില്‍പന നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories