Share this Article
News Malayalam 24x7
എക്സൈസ് ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ മാറ്റി
വെബ് ടീം
posted on 13-03-2026
1 min read
m r ajithkumar

തിരുവനന്തപുരം:  എക്സൈസ് ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ മാറ്റി. ട്രൈബ്യൂണൽ ഉത്തരവിന് പിന്നാലെയാണ് നടപടി.തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി.

ഐഎഎസ് അസോസിയേഷൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ഉത്തരവ് വന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ഉത്തരവിനെതിരെ അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories