Share this Article
News Malayalam 24x7
ബുക്കിങ് ഇല്ലാതെ ആരേയും ശബരിമലയില്‍ പ്രവേശിപ്പിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി
വെബ് ടീം
posted on 12-12-2023
1 min read
HC ON SABARIMALA

കൊച്ചി: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഹൈക്കോടതി. ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് ആരേയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

വെര്‍ച്വല്‍ബുക്കിങ്ങും സ്‌പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയില്‍ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളേജുകളിലെ എന്‍എസ്എസ് എന്‍സിസി കേഡറ്റുകളുടെ സഹായം ദേവസ്വംബോര്‍ഡിന് തേടാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള കാനനപാതയില്‍ ശുചിത്വമുറപ്പാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories