ഐപിഎല്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുകെ തന്റെ വീടാണെന്നും ബ്രിട്ടീഷ് പൗരത്വം ലഭിച്ചത് വ്യക്തിജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും ഓക്സ്ഫോര്‍ഡ് യൂണിയനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. 2010ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ ലംഘനം തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് ഇന്ത്യ വിട്ട അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ലണ്ടനിലാണ് താമസം. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം നേരത്തെ തന്നെ പൂര്‍ണ്ണമായി നിഷേധിച്ചിരുന്നു.