Share this Article
തെലുങ്ക് നടൻ ഗിരി ബാബു അന്തരിച്ചു
 Giri Babu

തെലുങ്കു നടനും സംവിധായകനുമായ ഗിരി ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 600ലധികം സിനിമകളില്‍ അഭിനയിച്ചു. 3 സിനിമകള്‍ സംവിധാനം ചെയ്യുകയും, 4 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യ്തു. 1973ല്‍ 'ജഗമേ മായ' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തില്‍ നായകവേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ജനപ്രീതി നേടി. 1977ല്‍ പുറത്തിറങ്ങിയ പുരാണ ചിത്രമായ 'കുരുക്ഷേത്ര'യിലെ ദുശ്ശാസന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories