Share this Article
ഡോൺബാസ് വിട്ടുനൽകിയാൽ യുക്രൈന് നാറ്റോ അംഗത്വം; അമേരിക്കൻ പ്രതിനിധികൾ നിർദ്ദേശിച്ചതായി സെലെൻസ്‌കി
Zelenskyy Says US Envoys Floated Donbas-for-NATO Proposal

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ വെളിപ്പെടുത്തലുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. കിഴക്കന്‍ ഡോണ്‍ബാസ് പ്രദേശം വിട്ടുനല്‍കിയാല്‍ യുക്രൈന് നാറ്റോ  അംഗത്വം നല്‍കാമെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചതായി സെലെന്‍സ്‌കി വ്യക്തമാക്കി. ആദ്യമായാണ് ഇത്തരമൊരു നിര്‍ദ്ദേശം ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പ്രദേശം റഷ്യയ്ക്ക് വിട്ടുകൊടുക്കാന്‍ യുക്രൈന്‍ തയാറല്ലെന്നായിരുന്നു നേരത്തെ തന്നെ സെലെന്‍സ്‌കി സ്വീകരിച്ച നിലപാട്. എന്നാല്‍ നാറ്റോയില്‍ നിന്നുള്ള പൂര്‍ണ്ണ സുരക്ഷാ ഉറപ്പുകളോടെ ഔദ്യോഗികമായി ഈ വാഗ്ദാനം ലഭിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ രാജ്യത്ത് ജനഹിതപരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories