ബഹ്റൈനിൽ വീണ്ടും ഇറാന്റെ ആക്രമണം.ബഹ്റൈനിലെ അൽ-റിഫ വ്യോമതാവളത്തിലെ യുഎസ് വ്യോമ പ്രതിരോധ റഡാറിനെതിരെ ആറ് ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ അവകാശപ്പെട്ടു.കൂടാതെ ജനവാസ കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടത്തി. മൂന്ന് ദിവസത്തിനുള്ളിൽ അമേരിക്കൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ രണ്ടാം റൗണ്ട് ആക്രമണമാണിത്. എന്നാൽ ഇറാൻ നടത്തിയ ഒട്ടേറെ വ്യോമാക്രമണ ശ്രമങ്ങൾ വ്യോമസേന വിജയകരമായി ചെറുത്തുതോൽപ്പിച്ചതായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. രാജ്യത്തിനു നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ശത്രുതാപരമായ നടപടികളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ജനറൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ബഹ്റൈൻ സേന പൂർണസജ്ജമാണെന്നും പ്രസ്താവനയിൽ പറയുന്നു.ഹോര്‍മുസ് കടലിടുക്കില്‍ മൈനുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു.രഹസ്യമായി അനുവാദമില്ലാത്ത പാതയിലൂടെ കടലിടുക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കപ്പലുകളില്‍ തീപിടിച്ചതെന്ന് റവല്യൂഷണറി ഗാര്‍ഡിന്റെ നാവികസേന വ്യക്തമാക്കി. അതേസമയം അനുമതിയില്ലാതെ ഹോര്‍മുസിലേക്ക് കടക്കരുതെന്നും ഇറാന് വീണ്ടും മുന്നറിയിപ്പ് നല്കി.