Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Rain Alert

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) പ്രഖ്യാപിച്ചു. ഡാനി ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലും ചെന്നൈയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories