പി എം ശ്രീയിൽ ജോൺ ബ്രിട്ടാസിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രിട്ടാസിനെ മുന്ന എന്ന് വിളിക്കണോ മുസാഫിർ എന്ന് വിളിക്കണോ?. മുസാഫിർ ആരാണെന്ന് നിങ്ങൾ ആലോചിച്ചാൽ മതിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പി എം ശ്രീ യിൽ കേരളം ഒപ്പിടുന്നതിന് ഇടനിലയിൽ നിന്നത് ജോൺ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രം എന്ന് അവഹേളിച്ചവർ ഊളകൾ. മന്ത്രിയ്ക്ക് പ്രത്യേക നിഗഡു ഇല്ല , അങ്ങിനെ തന്നെ വിളിക്കണം. മെട്രോ കൊയമ്പത്തൂർ വരെ നീട്ടണം. ശശി തരൂർ ഇന്ന് എഴുതിയ ലേഖനം പ്രിൻ്റ് എടുത്ത് തൃപ്പൂണിത്തുറയിൽ വിതരണം ചെയ്യണം. ശശി തരൂർ സാധാരണ മനുഷ്യനായി എഴുതിയതാണ് ലേഖനം.ആലപ്പുഴയ്ക്ക് വേണ്ടി എംയിസ് സഹോദര ജില്ലകൾ വിട്ടുകൊടുക്കണം. നശിച്ച സമരങ്ങളുടെ പേരിൽ ആലപ്പുഴ താഴ്ന്നു നിൽക്കുന്നു. ആലപ്പുഴ അല്ലെങ്കിൽ നട്ടെല്ല് നിവർത്തി എംയിസ് വേണം പറയാൻ അർഹത തൃശ്ശൂരിന് എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി രംഗത്തെത്തി. കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നുമാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.കേരളത്തിന്‍റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു എന്നും ബ്രിട്ടാസ് വിവരിച്ചു. ഞാൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി എം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.