Share this Article
News Malayalam 24x7
USന് ഇറാന്റെ തിരിച്ചടി, അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ
വെബ് ടീം
posted on 05-03-2026
1 min read
IRAN HITS

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേ സമയം അമേരിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച്  ഇതുവരെ  സർക്കാർ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ഈ ആക്രമണം നടന്നത്.കുവൈത്ത് തീരത്ത് സ്ഫോടനം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories