Share this Article
ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി അമേരിക്ക, ട്രംപിന്റെ അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്
വെബ് ടീം
1 hours 45 Minutes Ago
1 min read
trump

വാഷിങ്ടണ്‍: ഇന്ത്യ അടക്കം 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക. പുതുക്കിയ തീരുവ പ്രകാരം ചൈനയ്ക്കാണ് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും അധിക തീരുവ ഏര്‍പ്പെടുത്താനാണ് യുഎസ് തീരുമാനം.

ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായാല്‍ തീരുവ 17% ആയി കുറയ്ക്കാമെന്നാണ് പ്രഖ്യാപനം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories