Share this Article
KERALAVISION TELEVISION AWARDS 2025
കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷം(2025) പിറന്നു
വെബ് ടീം
posted on 31-12-2024
1 min read
newyear 2025

പുതിയ വർഷം 2025നെ വരവേറ്റ് കിരിബാത്തി ദ്വീപുകള്‍. ഇന്ത്യന്‍ സമയം ഉച്ചക്ക് മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരീടിമതി ദ്വീപിലാണ് പുതുവര്‍ഷം ലോകത്താദ്യമെത്തിയത്.

വൈകുന്നേരം നാലരയോടെ ന്യൂസിലാന്‍ഡിലെ ടോംഗ, ചാതം ദ്വീപുകളില്‍ പരമ്പരാഗത സാംസ്‌കാരിക ആചാരങ്ങളും മിന്നുന്ന വെടിക്കെട്ടുകളുമായി പുതുവര്‍ഷം ആഘോഷിച്ചു.ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവര്‍ഷമെത്തി. എട്ടരയോടെ ജപ്പാനും ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും.

ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യു കെയിലെ പുതുവര്‍ഷാഘോഷം. നാളെ രാവിലെ പത്തരക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories