Share this Article
News Malayalam 24x7
ബിജു മേനോനെതിരേ നിയമ നടപടിക്കൊരുങ്ങി നിർമാതാവ് അനൂപ് കണ്ണൻ
 Biju Menon

നടൻ ബിജു മേനോനെതിരെ നിയമനടപടിക്കൊരുങ്ങി സിനിമാ നിർമ്മാതാവ് അനൂപ് കണ്ണൻ. ഒരു സിനിമയുടെ കരാർ പ്രകാരമുള്ള പ്രമോഷൻ പരിപാടികളിൽ സഹകരിക്കാത്തതിനാൽ തനിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് നിർമ്മാതാവിന്റെ പരാതി.

കഴിഞ്ഞ ദിവസം സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ബിജു മേനോനെതിരെ പരസ്യമായി രംഗത്തു വന്നതിന് പിന്നാലെയാണ് നിർമ്മാതാവ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പ്രൊമോഷൻ ആവശ്യങ്ങൾക്കായി ബിജു മേനോൻ ആകെ മൂന്ന് മണിക്കൂർ മാത്രമാണ് മാറ്റിവെച്ചതെന്ന് അനൂപ് കണ്ണൻ ആരോപിക്കുന്നു. പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാമെന്ന് താരം ആദ്യം സമ്മതിച്ചിരുന്നെങ്കിലും, പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories