Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് ആശ്വാസം; കൂടുതല്‍ LPG കപ്പലുകള്‍ ഇന്ത്യയിലേക്ക്
More LPG Ships Arrive to Tackle Cooking Gas Shortage

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ആശ്വാസ വാർത്തയുമായി കൂടുതൽ എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നു. 'ഗ്രീൻ സാൻവി' എന്ന എൽപിജി ടാങ്കർ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. 46,000 മെട്രിക് ടണ്ണിലധികം എൽപിജിയാണ് ഈ കപ്പലിൽ ഉള്ളത്.

കേന്ദ്ര സർക്കാർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മറ്റന്നാൾ ഉച്ചയോടെ കപ്പൽ മുംബൈ തീരത്ത് എത്തും. ഇതോടെ രാജ്യത്തെ പാചകവാതക വിതരണത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ ഒരു പരിധിവരെ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി കപ്പലാണ് ഗ്രീൻ സാൻവി.


നിലവിൽ 15-ഓളം കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരാൻ കാത്തുനിൽക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിതരണത്തിലുണ്ടായ കുറവ് കാരണം പലയിടങ്ങളിലും പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടിരുന്നു. പുതിയ കപ്പലുകൾ എത്തുന്നതോടെ വിപണിയിലെ ഡിമാൻഡ് അനുസരിച്ച് സിലിണ്ടറുകൾ ലഭ്യമാക്കാൻ കഴിയുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ക്ഷാമം മുതലെടുത്ത് ചിലയിടങ്ങളിൽ അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories