ന്യൂഡൽഹി: സമയത്ത് ലോഞ്ചിൽ എത്തി കാത്തിരുന്നിട്ടും പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. ആശയവിനിമയത്തിൽ ഉണ്ടായ പിഴവാണ് യാത്ര മുടക്കിയത്.
2.50ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് വരേണ്ടിയിരുന്നത്.പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി കോഴിക്കേട്ടേക്ക് മടങ്ങാന്‍ മറ്റൊരുവിമാനത്തിനായി കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
പിബി യോഗം ഒന്നരക്ക് കഴിഞ്ഞതെങ്കിലും കേരള നേതാക്കള്‍ യോഗം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മടങ്ങിയിരുന്നു. നേരത്തെ ഇന്‍ഡിഗോ സര്‍വീസിന്റെ കെടുകാര്യസ്ഥത ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. സമയത്ത് വീട്ടില്‍ എത്തണമെങ്കില്‍ മറ്റ് സര്‍വീസുകള്‍ ആശ്രയിക്കേണ്ടിവരുമെന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.അതേസമയം സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് തള്ളി. കേന്ദ്ര കമ്മിറ്റിക്ക് മുൻപായി പുതിയ റിപ്പോർട്ട് സമർപ്പിക്കണം.