ഡല്‍ഹിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. എസ്‌ഐആറിന്റെ പ്രക്രിയയ്ക്കുള്ള തിയതി പിന്നീട് പ്രഖ്യാപിക്കും. രാജ്യമെമ്പാടും എസ്‌ഐആര്‍ നടപ്പാക്കുകയാണെന്നും ഇതിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ ഔദ്യോഗിക എസ്‌ക് പേജില്‍ പോസ്റ്റ് ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.