പന്തളം:യുഡിഎഫ് അധികാരത്തിലെത്തിയാൽ നാമജപക്കേസുകൾ എഴുതിത്തള്ളുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.UDF വിശ്വാസ സംരക്ഷണസംഗമത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ. ശബരിമല സ്വർണ മോഷണത്തിൽ എല്ലാം ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണെന്ന് കടുത്ത ആരോപണവും വിഡി സതീശൻ ഉന്നയിച്ചു. പോറ്റിയും കടകംപള്ളിയും തമ്മിൽ ബന്ധം ഉണ്ട്. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്നും വിഡി സതീശൻ പറഞ്ഞു. എല്ലാവരെയും ഞെട്ടിക്കുന്ന മോഷണത്തിന്‍റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നത്, 1999 ല്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു എന്നാല്‍ ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട് ദേവസ്വം വകുപ്പിന്‍റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോയതെന്നും സതീശന്‍ പറഞ്ഞു. കൂടാതെ കടകംപള്ളിയെ വിഡി സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാർ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കിൽ അവർ വീണ്ടും കക്കാൻ പോകും. ദേവസ്വം മന്ത്രിയും ബോർഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പദയാത്ര കാരയ്ക്കാട് അയ്യപ്പ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. രമേശ് ചെന്നിത്തല, അടൂർ പ്രകാശ് ഉൾപ്പെടെ മുതിർന്ന നേതാക്കൾ പദയാത്രയിൽ പങ്കെടുത്തു.പദയാത്ര പന്തളത്ത് സമാപിച്ച ശേഷമാണു സംഗമം നടന്നത്.