Share this Article
News Malayalam 24x7
‘മേശ താളം വൈറൽ; ‘കൊട്ടിപ്പാടി’ വൈറലായി അധ്യാപികയും വിദ്യാർഥിയും
വെബ് ടീം
posted on 03-07-2023
1 min read
MESHA THALAM VIRAL

അഭിജിത്തിന്റെ ‘മേശ താളം ആണിപ്പോൾ വാട്സാപ്പ് മെസ്സേജുകളിൽ കൂടുതൽ ഫോർവേഡ്‌ ചെയ്യപ്പെടുന്ന വീഡിയോകളിൽ ഒന്ന്’. വയനാട് തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവൺമെന്റ് എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസിലാണ് അധ്യാപികയും വിദ്യാർഥിയും ചേർന്ന് പാട്ടുമേളം തീര്‍ത്തത്. ഇരുവരുടെയും വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അഞ്ജന തന്നെയാണ് അഭിജിത്തിന്റെ ‘കൊട്ട്’ മൊബൈലിൽ പകർത്തിയത്.

ക്ലാസിലെ മറ്റു കുട്ടികൾ പാടുന്നതിനൊപ്പം അഭിജിത് മേശയിൽ താളം പിടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ ‘ടീച്ചർ പാടിയാൽ മോൻ താളം പിടിക്കുമോ’ എന്ന് അഞ്ജന ചോദിച്ചു. ആദ്യം അഭിജിത് നാണത്തോടെ പിന്മാറിയെങ്കിലും തന്റെ പ്രിയപ്പെട്ട അധ്യാപികയുടെ സ്നേഹനിർബന്ധത്തിന് അവൻ വഴങ്ങി. അങ്ങനെ നാടൻ ശീലുള്ള ഗാനം അഞ്ജന താളത്തിൽ പാടിയപ്പോൾ അഭിജിത്ത് ‘കട്ടയ്ക്കു’ കൂടെ നിന്നു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: https://youtube.com/shorts/RdA_q6nqYcM?feature=share

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories