ജമ്മുകശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണം 60 ആയി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. നൂറോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഡ്രോണുകളും റഡാറുകളും ഉപയോഗിച്ച് തെരച്ചില്‍ ശക്തമാക്കാനൊരുങ്ങുകയാണ് സൈന്യം. അതേസമയം, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.