Share this Article
News Malayalam 24x7
ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തും; ഭീഷണിയുമായി ട്രംപ്
TRUMB


വിദേശ രാജ്യങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം. പുതിയ തീരുവ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. ഔഷധ മരുന്നുകള്‍ക്ക് 100% വും നിത്യോപയോഗ സാധനങ്ങള്‍ക്ക് 50%, തീരുവയുമാണ് ഏര്‍പ്പെടുത്തുക. ഔഷധ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം അമേരിക്കയില്‍ നിര്‍മിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. പ്രഖ്യാപനം ഇന്ത്യന്‍ ഔഷധ നിര്‍മാതാക്കളെ ബാധിച്ചേക്കുമെന്നാണ്നിഗമനം. സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories