Share this Article
KERALAVISION TELEVISION AWARDS 2025
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ; പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ചുമത്തി കേസെടുത്തു
Kafir Screenshot ; A case was registered against the accused for forgery


കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ കുറ്റം ചുമത്തി കേസെടുത്തു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസിന്റെ നടപടി. ലോക് സഭാ തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തന്റെ പേരില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റ ഹജിയിലാണ് നടപടി.  വ്യാജ പരാതിയില്‍ തന്നെ പ്രതിയാക്കിയെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി കേസെടുക്കണമെന്നുമാണ് മുഹമ്മദ് കാസിമിന്റെ ആവശ്യം. ഹര്‍ജിക്കാരന്റെ പരാതിയില്‍ എന്തുകൊണ്ട്  കേസെടുക്കുന്നില്ലെന്ന് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories