Share this Article
News Malayalam 24x7
നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം; ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം, നിഷ്‌പക്ഷവേദിയിൽ ചർച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി
വെബ് ടീം
0 hours 52 Minutes Ago
1 min read
cjp

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. എപ്പോൾ വേണമെങ്കിലും ചർച്ചയാകാമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിഷ്‌പക്ഷവേദിയിൽ ചർച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി. ജെ പി നദ്ദയുടെ വസതിയിൽ ചർച്ചയാകാം.ഓഫീസിലും ചർച്ച നടത്താൻ തയ്യാർ. ഏത് സമയത്തും ചർച്ചയ്ക്ക് വരാം. വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യും.അതേസമയം സിജെപിക്കൊപ്പം ചേർന്ന കോൺഗ്രസുകാർ അവരുടെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആരോപിച്ചു. ഇത്തരക്കാരുടെ നിലപാട് തിരിച്ചറിയണമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതേ സമയം  പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സഭയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

വിഷയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ സഭയെ അറിയിച്ചെങ്കിൽ ബഹളം തുടർന്നതോടെ ലോക്സഭ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമയമായതോടെ സഭ പിരിഞ്ഞു.രണ്ടു മിനിട്ട് മാത്രമാണ് സഭ സമ്മേളിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ പാര്‍ലിമെൻ്റിൽ ബഹളമായി. തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories