Share this Article
News Malayalam 24x7
ബോളിവുഡ് നടി അമീഷ പട്ടേലിന്റെ കുടുംബവീട്ടിൽ മോഷണം; അറസ്റ്റിലായത് വീട്ടിലെ തന്നെ ജോലിക്കാരി
വെബ് ടീം
0 hours 35 Minutes Ago
1 min read
ameeha

മുംബൈ: ‘കഹോ നാ... പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെ എത്തി പ്രേഷകരുടെ മനം കവർന്ന ബോളിവുഡ് നടി അമീഷ പട്ടേലിന്റെ മാതാപിതാക്കളുടെ വീട്ടിൽ മോഷണം. മുംബൈ ചർച്ച്‌ഗേറ്റിലെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വജ്രാഭരണങ്ങളും കാണാതായ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പാൽഘർ സ്വദേശിയായ സീമ ഘാട്ടെ (40) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മറൈൻ ഡ്രൈവ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അമീഷ പട്ടേലിന്റെ അമ്മ ആശ പട്ടേലിന്റെ വീട്ടിൽ ഏകദേശം ഒന്നര വർഷമായി സീമ വീട്ടുജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് വീട്ടിൽ നിന്ന് ഒരു വള കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്.സീമയാണ് മോഷണത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ആഭരണം തിരികെ നൽകണമെന്നും മോഷണം സമ്മതിക്കണമെന്നും ആശ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാൽ വള തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആശ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടക്കത്തിൽ അജ്ഞാതയായ സ്ത്രീക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ക്രൈം ഡിറ്റക്ഷൻ സംഘത്തിന്റെ അന്വേഷണത്തിൽ പ്രതി വിരാറിലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ സീമയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കാണാതായ ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories