Share this Article
KERALAVISION TELEVISION AWARDS 2025
നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 വരെ, 10000 രൂപയുടെ ട്രാവൽ വൗച്ചറും; പ്രഖ്യാപനവുമായി ഇൻഡിഗോ
വെബ് ടീം
13 hours 0 Minutes Ago
1 min read
indigo

ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഒപ്പം 1000O രൂപയുടെ ട്രാവൽ വൗച്ചറും നൽകും. 12 മാസം വരെ കാലാവധിയുള്ള വൗച്ചറാണ് നൽകുക. 3,4,5 തീയ്യതികളിൽ യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം നൽകുക.

പ്രതിസന്ധിയിൽ ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം കടുത്ത നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിസിഎയും ഡൽഹി ഹൈക്കോടതിയും, ഏവിയേഷൻ മിനിസ്റ്ററിയും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories