കുതിച്ചുയരുന്ന ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരില്‍ നിന്നും വന്‍ തുകയാണ് ഈടാക്കുന്നുവെന്ന് കാണിച്ച് അടൂര്‍ പ്രകാശ് എം പി കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അവധിക്കാലത്തെ യാത്ര തിരക്കും ഇന്ധന വില വര്‍ധനയുമാണ് നിരക്ക് ഉയരാന്‍ കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.