പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. ചുരാചന്ദ്പൂരില്‍ എത്തിയ പ്രധാനമന്ത്രി കാലാപ ബാധിതരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഏഴായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. മണിപ്പൂര്‍ സാഹസികതയുടെ ഭൂമിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന് സമാധാനം പരമപ്രധാനമാണ്. എല്ലാവരും സമാധാനത്തിൻ്റെ പാത തിരഞ്ഞെടുക്കണം. നമ്മുടെ കുട്ടികളുടെ ഭാവിക്ക് അത് അനിവാര്യമാണ്. മണിപ്പൂരിന്റെ വികസനത്തിന് ഒപ്പമുണ്ടാമെന്നും മോദി പറഞ്ഞു. വംശീയ കലാപത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരില്‍ എത്തുന്നത്.