ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ അന്ത്യാഭിവാദ്യ യാത്ര മുതൽ സംസ്കാരച്ചടങ്ങുകൾ വരെ, പ്രേക്ഷകരിലെത്തിക്കാൻ എല്ലാ പ്രമുഖ ടെലിവിഷൻ ചാനലുകൾക്കും സഹായം നൽകിയത് കേരളവിഷനും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും(COA). ആലപ്പുഴ ജില്ലയിലെ നാല് പ്രധാന കേന്ദ്രങ്ങളിലും കനത്ത മഴയ്ക്കിടയിലും കേരളവിഷൻ ബ്രോഡ് ബാൻഡ് വഴി വലിച്ച ഫൈബറുകളും മോഡം അടക്കമുള്ള സംവിധാനങ്ങളുമാണ് വാർത്തകൾ വേഗത്തിൽ തത്സമയം സംപ്രേഷണം ചെയ്യാൻ എല്ലാ ചാനലുകൾക്കും സഹായകമായത്.
300 എംബിപിഎസ് സ്പീഡിലുള്ള ഇൻ്റർനെറ്റ് സൌകര്യം അടക്കമുള്ളവ നല്കാൻ കേരളവിഷൻ്റെ എല്ലാ കേബിൾ ഓപ്പറേറ്റർമാരും മുന്നിട്ടിറങ്ങി. സേവനങ്ങൾക്ക് ചാനൽ പ്രതിനിധികൾ കേരള വിഷനോടും ഓപ്പറേറ്റർമാരോടും നന്ദി അറിയിച്ചു. വിഎസ് അച്യുതാനന്ദനോട് സിഒഎയ്ക്കും ആലപ്പുഴ ജില്ലയിലെ കേരളവിഷൻ ഓപ്പറേറ്റർമാർക്ക് പ്രത്യേകിച്ചുമുള്ള ആദരവും ബഹുമാനവുമാണ് ഈ സേവനങ്ങൾക്ക് പിന്നിലെന്ന് സിഒഎ സംസ്ഥാന സെക്രട്ടറി നിസാർ കോയപറമ്പൻ അറിയിച്ചു. വിഎസുമായി ആത്മബന്ധം സൂക്ഷിച്ചിരുന്ന എല്ലാ ഓപ്പറേറ്റർമാർക്കും നന്ദി അറിയിക്കുന്നതായും നിസാർ കോയപറമ്പൻ വ്യക്തമാക്കി.