Share this Article
News Malayalam 24x7
നിരവധി ഉത്പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ്
Donald Trump

ഭക്ഷണവസ്തുക്കളുടെ വിലവർദ്ധനവിനെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികളെത്തുടർന്ന്, ബീഫ്, കാപ്പി, പഴങ്ങൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഈ ഉൽപ്പന്നങ്ങളുടെ തീരുവ ഒഴിവാക്കുന്നതിലൂടെ അവയുടെ വില കുറയുമെന്നും അതുവഴി സാധാരണക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


നേരത്തെ, ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കുന്നതിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഡെമോക്രാറ്റിക് പാർട്ടി ഈ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories