തിരുവനന്തപുരം: തലസ്ഥാനത്ത് സംഘർഷവും സുരക്ഷാവീഴ്ചയും.കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷം കനക്കുകയാണ്. തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോർച്ചക്കാർ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം.
യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഓട്ടോയിൽ നിന്നും ഇറങ്ങി മന്ത്രി നടന്നുപോയി. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്