Share this Article
KERALAVISION TELEVISION AWARDS 2025
ചോദ്യപേപ്പർ ചോർച്ച;MS സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്
question paper leak

ചോദ്യപേപ്പർ ചോർച്ച കേസിൽ MS സൊല്യൂഷൻസിലെ അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക.

അധ്യാപകർ ഇന്നലെ ഹാജരാകാം എന്ന് അറിയിച്ചിരുന്നെങ്കിലും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായിരുന്നില്ല.

MS സൊല്യൂഷൻ അപ്‌ലോഡ് ചെയ്ത വീഡിയോകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ യൂട്യൂബിനോടും അന്വേഷണസംഘം ആവശ്യപ്പെട്ടു. MS സൊല്യൂഷൻസ് CEO ശുഹൈബിനായ് അന്വേഷണം തുടരുകയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories