Share this Article
ദീപാവലി ആഘോഷത്തിനിടെ പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു; നെഞ്ച് തകര്‍ന്ന് പത്തുവയസുകാരന് ദാരുണാന്ത്യം
വെബ് ടീം
5 hours 59 Minutes Ago
1 min read
fire cracker

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി നെഞ്ചിലേക്ക് വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. ഡല്‍ഹിയിലെ നറേലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് മരിച്ചത്. പടക്കത്തിന് തീ കൊളുത്തിയ കുട്ടി മുകളിലേക്ക് എറിഞ്ഞതും അത് നെഞ്ചിലേക്ക് തന്നെ പതിക്കുകയായിരുന്നു. 

സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ സത്യവതി രാജ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. 'എമര്‍ജന്‍സി കേസായിട്ട് പോലും ഡോക്ടര്‍മാര്‍ മെല്ലെയാണ് എത്തിയത്. പരിശോധിക്കാനെത്തിയ ഡോക്ടര്‍ കുട്ടിയുടെ നെഞ്ചില്‍ അമര്‍ത്തിയ ശേഷം സ്ഥലം വിട്ടു'- റിഷിയുടെ മൂത്തസഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഡോക്ടര്‍മാര്‍ യഥാസമയം പരിശോധിച്ചിരുന്നുവെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories