ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ഏഴ് ആയി. 125 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഈജിപ്തിലെ ഗിസ പ്രവിശ്യയിലാണ് അടപകടമുണ്ടായത്. പാസഞ്ചര്‍ ട്രെയിന്‍ മറ്റൊരു ട്രെയിനുമായി കൂട്ടിയിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ പാളം തെറ്റുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍-സിസി പറഞ്ഞു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്നതിനായി അടിയന്തര അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.