Share this Article
സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ കോളേജുകള്‍ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍
Kerala Government Announces Relaxations for Autonomous Self-Financing Colleges

സംസ്ഥാനത്തെ സ്വയംഭരണ സ്വാശ്രയ  കോളേജുകള്‍ക്ക് ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്ം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഒഴിവാക്കി. എന്‍ഒസിക്ക് പകരം വിവരം സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. സ്വയംഭരണ സ്വാശ്രയ കോളേജുകള്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് എല്ലാവര്‍ഷും എന്‍ഒസി പുതുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. പകരം മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. കോഴ്‌സുകളുടെ സീറ്റുകള്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്ക് തന്നെ വര്‍ധിപ്പിച്ച് നല്‍കാവുന്നതാണ്. അക്കാഡമിക് വര്‍ഷത്തില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ബന്ധപ്പെട്ട സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ പുതുതായി ആരംഭിച്ച കോഴ്‌സുകളുടെയും സീറ്റ് വര്‍ധനവിന്റെയും വിവരം സര്‍ക്കാരിന് നിര്‍ബന്ധമായും അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓരോ വര്‍ഷവുമുള്ള പരിശോധനകളും എന്‍.ഒ.സി പുതുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും കോളേജ് മാനേജ്മെന്റുകള്‍ സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചിരുന്നു.പുതിയ തീരുമാനത്തിലൂടെ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് യഥേഷ്ടം കച്ചവടം നടത്താനുള്ള അവസരമാണ് തുറന്നിടുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories