Share this Article
ഇസ്രയേലിൽ സർക്കാർ രൂപീകരണം: പുതിയ നേതാവിനെ പ്രസിഡന്റ് ഇന്ന് ക്ഷണിക്കും
Israel Government Formation

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി കക്ഷി നേതാവിനെ ഇന്ന് പ്രസിഡന്റ് ക്ഷണിക്കും. പ്രതിപക്ഷ സഖ്യ നേതാവ് ഗാഡി ഐസന്‍കോട്ട് ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗിന്റെ തീരുമാനം നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണത്തിന് 28 ദിവസത്തെ സമയമാണ് ഉള്ളത്.  ആവശ്യമെങ്കില്‍ പ്രസിഡന്റിന് 14 ദിവസം കൂടി അധികമായി അനുവദിക്കാനാകും. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആരെയാണ് സര്‍ക്കാര്‍ ക്ഷണിക്കുകയെന്നത് പ്രസിഡന്റാണ് തീരുമാനിക്കുന്നത്. ഇതിനായി വിവിധ കക്ഷികളുമായി പ്രസിഡന്റ് കൂടികാഴ്ച്ച നടത്തി. ഐസന്‍കോട്ട് ഭൂരിപക്ഷം ഉണ്ടെങ്കിലും സഖ്യ കക്ഷികള്‍ക്കിടയിലെ കെട്ടുറപ്പ് ഉള്‍പ്പടെ വിലയിരുത്തിയാകും പ്രസിഡന്റ് നേതാവിനെ ക്ഷണിക്കുക. 120 സീറ്റുകളുള്ള നെസറ്റില്‍ 27 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടിയാണ് മുന്നില്‍. എന്നാല്‍ ജൂത പാര്‍ട്ടി സഖ്യം വിട്ടതോടെ നെതന്യാഹുവിന്റെ മുന്നണിക്ക് 46 സീറ്റായി കുറഞ്ഞു. അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള ഗാഡി ഐസന്‍കോട്ടിന് 67 പേരുടെ പിന്തുണയാണ് ഉള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories