Share this Article
രാജ്യമെങ്ങും ദീപാവലി ആഘോഷം: സൈനികർക്കൊപ്പം ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi

രാജ്യമെങ്ങും ഇന്ന് ദീപാവലി ആഘോഷം. ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുളിന് മേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേല്‍ നന്മയുടെയും നിരാശയ്ക്ക് മേല്‍ പ്രതീക്ഷയുടെയും വിജയമാണ് ദീപാവലിയെന്ന് എക്‌സില്‍ പങ്കുവെച്ച 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രകാശത്തിന്റെ ഈ ഉത്സവം അന്ധകാരത്തിനെതിരെ പൊരുതാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെയാണ് പ്രതീകമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പതിവു തെറ്റിക്കാതെ ഇത്തവണയും താന്‍ ദീപാവലി രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പമായിരിക്കുമെന്ന് ആഘോഷിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories