Share this Article
ഇറാനിൽ വീണ്ടും സ്ഫോടന പരമ്പര; ഒമാൻ ഉൾക്കടലിൽ അമേരിക്കൻ കപ്പലിനു നേരെ ആക്രമണം
Explosions Reported Across Iran

ഇറാനില്‍ വീണ്ടും ആക്രമണം.  ഖേഷ്ം ദ്വീപ്, ജാസ്‌ക്, സിരിക് ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളില്‍ സ്‌ഫോടനം ഉണ്ടായി. കഴിഞ്ഞ ദിവസം ഖേഷ്ം ദ്വീപില്‍ സ്‌ഫോടനം ഉണ്ടായിരുന്നു. അതിനിടെ ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ കപ്പലിന് നേരെ ആക്രമണം നടത്തി. ഇറാനെതിരായ നാവിക ഉപരോധം മറികടന്ന് മുന്നോട്ട് പോയതിനെ തുടര്‍ന്നാണ് ആക്രമണം എന്ന് യു എസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. അതേസമയം ഇറാന്‍ തുറമുഖങ്ങളില്‍ തുടരുന്ന ഉപരോധം വിപുലീകരിക്കാനാണ് അമേരിക്കന്‍ തീരുമാനം. കരമാര്‍ഗം ആയുധങ്ങളും മറ്റ് വസ്തുക്കളും കടത്തുന്നത് തടയാന്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories