Share this Article
ശ്വാസം മുട്ടി ഡൽഹി... കൃത്രിമമഴ പെയ്യിക്കാൻ നീക്കം
Delhi Air Quality Crisis

ഡല്‍ഹിയില്‍ വായൂമലിനീകരണം രൂക്ഷം. വായൂഗുണനിലവാര സൂചിക 400  മുകളില്‍ ആയി ഉയര്‍ന്നു. വായുഗുണനിലവാരം മോശമായി തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലി ആഘോഷത്തിന് ശേഷവും വായുമലിനീകരണം വര്‍ധിക്കുകയാണെങ്കില്‍ ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന് മുന്നോടിയായി ഡല്‍ഹി വിമാനത്താവളത്തിന് സമീപം 30,000 മീറ്റര്‍ ഉയരത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഉത്സവാഘോഷങ്ങള്‍ക്ക് ശേഷമുള്ള അന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും വിലയിരുത്തി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും മലിനീകരണം കുറയ്ക്കാനുള്ള കൂടൂതല്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories